‘ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ‘ പശ്ചിമാഫ്രിക്കൻ രാഷ്ട്രമായ ഘാനയുടെ ദേശീയ ബഹുമതി പ്രധാനമന്ത്രിക്ക്

World India
Print Friendly, PDF & Email

അക്ര – വിദേശ പര്യടനം തുടരുന്ന പ്രധാനമന്ത്രി പശ്ചിമാഫ്രിക്കൻ രാഷ്ട്രമായ ഘാനയിലെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ സമ്മാനിച്ചു ആദരിച്ചു. അദ്ദേഹത്തിന്റെ വിശിഷ്ട രാഷ്ട്രതന്ത്രജ്ഞതയ്ക്കും സ്വാധീനമുള്ള ആഗോള നേതൃത്വത്തിനും ഇത് അംഗീകാരമായി ആണ് ഇത് സമ്മാനിക്കപ്പെട്ടത്. 30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത് .

ഘാനയുടെ പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമയാണ് ഈ അഭിമാനകരമായ അവാർഡ് സമ്മാനിച്ചത്. “‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ എന്ന ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നു” എന്ന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു. ഈ ബഹുമതി വെറുമൊരു വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ താൻ സ്വീകരിച്ചതാണെന്നും പ്രധാനമന്ത്രി തന്റെ സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തെ യുവാക്കൾക്കും, അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും, ഇന്ത്യയും ഘാനയും തമ്മിലുള്ള നിലനിൽക്കുന്ന ബന്ധത്തിനും അദ്ദേഹം അവാർഡ് സമർപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്തതും വളർന്നുവരുന്നതുമായ ബന്ധത്തിന്റെ പ്രതീകമായാണ് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഈ ബഹുമതിയെ വിശേഷിപ്പിച്ചത്. അംഗീകാരത്തിന് ഘാന സർക്കാരിനും ജനങ്ങൾക്കും മോദി നന്ദി പറഞ്ഞു. പങ്കിട്ട ജനാധിപത്യ മൂല്യങ്ങളും പാരമ്പര്യങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മോദി പറഞ്ഞു.

 

ഇന്ത്യയും ഘാനയും തമ്മിലുള്ള സൗഹൃദം കൂടുതൽ ആഴത്തിലാക്കാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് തന്റെ മേൽ പുതിയ ഉത്തരവാദിത്തം ചുമത്താനുമാണ് പുരസ്‌കാരം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ “ചരിത്രപരമായ” സന്ദർശനം ഇന്ത്യ-ഘാന ബന്ധങ്ങൾക്ക് പുതിയ ആക്കം കൂട്ടുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നേരത്തെ ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തുകയും ഉഭയകക്ഷി ബന്ധത്തെ സമഗ്രമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ തീരുമാനിക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ നിന്ന് ഘാനയിലേക്കുള്ള ആദ്യ പ്രധാനമന്ത്രി സന്ദർശനമാണിത്,  ഈ കൂടിക്കാഴ്ചയ്‌ക്ക് ശേഷം, ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധം ‘സമഗ്ര പങ്കാളിത്തം’ എന്ന തലത്തിലേക്ക് വികസിപ്പിക്കാൻ തീരുമാനിച്ചു. 1. സാംസ്കാരിക വിനിമയ പരിപാടി, 2. പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ സഹകരണം, 3. സ്റ്റാൻഡേർഡൈസേഷൻ ആൻഡ് സർട്ടിഫിക്കേഷൻ സഹകരണം, 4. സംയുക്ത കമ്മീഷൻ സ്ഥാപിക്കൽ. തുടങ്ങിയ സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *