പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു : ഡെങ്കിപ്പനിയെന്ന് സംശയം

Kerala Idukki

ഇടുക്കി: പീരുമേട്ടില്‍ പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവല്‍ ജഗദീഷ് ഭവന്‍ ജഗദീഷ്-ശാരദ ദമ്പതികളുടെ മകള്‍ അതുല്യയാണ് മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി പനി കൂടുതലായതിനെ തുടര്‍ന്ന് തിരികെ ആശുപത്രിയില്‍ കൊണ്ടു വന്നു. ശനി പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡെങ്കിപ്പനിയായിരുന്നുവെന്നാണ് സംശയം. എന്നാല്‍ കൃത്യമായ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ പീരുമേട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *