പത്തനംതിട്ട: കാണാതായി എന്ന് കുടുംബം പരാതിപ്പെട്ട മജീഷ്യൻ മനു പൂജപ്പുരയെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് ഐലൻഡ് എക്‌സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്ന മനുവിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയപ്പോൾ ട്രെയിൻ പോയതായിരുന്നുവെന്നും ഫോൺ കൈയ്യിൽ ഇല്ലാതിരുന്നതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും മനു പറഞ്ഞു. തിരുവല്ലയിൽ നിന്ന് മനു തിരുവനന്തപുരത്ത് എത്തി. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് യാത്ര മനു യാത്ര ചെയ്തത്. മാവേലിക്കര റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ മുതലാണ് മനുവിനെ കാണാതായത്. മനുവിന്റെ ഫോണും മറ്റ് സാധനങ്ങളും ട്രെയിനിൽ തന്നെയുണ്ടായിരുന്നു. തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി കുടുംബം പരാതി നൽകുകയായിരുന്നു.


