പത്തനംതിട്ട-: കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സഹജീവനക്കാരനായ കണ്ടക്ടർ ഫോണിൽ കൂടി വിളിച്ച് അപമാനിച്ച സംഭവത്തിൽ പത്തനംതിട്ട കെഎസ്ആർടിസി കണ്ടക്ടർ വിനോദിനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. വനിതാ കണ്ടക്ടർ നൽകിയ പരാതിയെ തുടർന്നാണ് പത്തനംതിട്ട പോലീസിന്റെ ഈ നടപടി.
ഒക്ടോബർ 13 ന് യുവതി കളക്ടേറ്റിനു സമീപം നിൽക്കുമ്പോഴാണ് വിനോദ് ഫോണിൽ കൂടി വിളിച്ച് അപമാനിച്ചത്. യുവതി പത്തനംതിട്ട പോലീസിലും മലയാലപ്പുഴ പോലീസ് സ്റ്റേഷനിലും പത്തനംതിട്ട എസ്.പി. ഓഫീസിലും പത്തനംതിട്ട ഡി.വൈ.എസ്.പി. ഓഫീസിലും പരാതി നൽകിയിട്ടും കേസെടുക്കുകയോ മൊഴിയെടുക്കയോ ചെയ്തിരുന്നില്ല. തുടർന്ന് സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്നാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്കു പരാതി നൽകിയിട്ടും യഥാസമയം നടപടിയുണ്ടായില്ല. പരാതി കിട്ടിയ വിവരം സംസ്ഥാന ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലന്നും ആക്ഷേപമുണ്ട്.


