പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിന്റെയും സി എസ് ഐ ചർച്ച് മദ്ധ്യ കേരള മഹാ ഇടവക ഇലന്തൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള സെമിനാർ “അറിയാം അറിയിക്കാം” 2024 നവംബർ 3 ഞായർ 5 മണിക്ക് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽനിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, വായ്‌പകൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയെക്കുറിച്ച് ഉള്ള സെമിനാറിൽ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് അഡ്വൈസറി കൗൺസിൽ മെമ്പറും ഹ്യൂമൺ റൈറ്റസ് ഫൗണ്ടേഷൻ സ്റ്റേറ്റ് ജനറർ സെക്രട്ടറി ഫാദർ: ബെന്യാമിൻ ശങ്കരത്തിൽ സെമിനാറിൽ സംസാരിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകർ ന്യൂനപക്ഷകാര്യ വിദഗ്ധർ, വിവിധ ഇടവകളിലെ വൈദികർ, വിവിധ ഇടവകളിലെ പ്രതിനിധികൾ, സംഘടന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും എന്ന് പ്രോഗ്രാം കോ കോർഡിനേറ്റേഴ്സ് റവ. ഷാജി കെ ജോർജ്, അനീഷ് തോമസ് എന്നിവർ അറിയിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

