സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ ഒളിഞ്ഞു നോട്ടം, നഗ്‌നതാ പ്രദർശനം: യുവാവ് പിടിയിൽ

Crime
Print Friendly, PDF & Email

തിരുവല്ല: സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളുടെ കിടപ്പുമുറികളിൽ അടക്കം ഒളിഞ്ഞു നോക്കുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്തു വന്നിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോയിപ്രം കുന്നത്തുങ്കര കണ്ണേകോണിൽ വീട്ടിൽ കെ.ജി ബിനിൽ (39) ആണ് പിടിയിലായത്. ഭർത്താവ് വിദേശത്തുള്ള ഓതറ സ്വദേശിനിയുടെ വീടിന്റെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആണ് ഇയാൾ പിടിയിലായത്.

യുവതിയുടെ വീടിന്റെ മതിൽ ചാടി കടക്കുന്നത് കണ്ട അടുത്ത ബന്ധവും സമീപവാസികളും ചേർന്ന് ബിനിലിനെ തടഞ്ഞു വച്ച് തിരുവല്ല പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ എസ്എച്ച്ഓ ബി കെ സുനിൽ കൃഷ്ണൻ, എ എസ് ഐ ബിനു കുമാർ, സീനിയർ സിപിഒ മാരായ വിജയൻ, മഹേഷ് കൃഷ്ണ എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മുമ്പും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *