ഇടുക്കി – ദേവികുളം, അഴുത, അടിമാലി , തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ബി വി എസ് സി & എ എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള വെറ്ററിനറി ബിരുദധാരികൾ ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 11 നും (ദേവികുളം, അഴുത) രാവിലെ 12 ന് (അടിമാലി , തൊടുപുഴ, ഇളംദേശം) ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് , ആധാർ കാർഡ് എന്നിവയും പകർപ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. യുവ വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്.
ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വണ്ടിപെരിയാർ മൂന്നാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവർ കം അറ്റൻഡർ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കുറഞ്ഞ യോഗ്യത എസ് എസ് എൽ സി യും എൽഎംവി- ഡ്രൈവിംഗ് ലൈസൻസുമാണ്. താല്പര്യമുള്ളവർ ഒക്ടോബർ 18 വ്യാഴാഴ്ച രാവിലെ 11-ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും, തിരിച്ചറിയൽ കാർഡും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. അഴുത, ദേവികുളം ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ആവശ്യമുണ്ട്


