പത്തനംതിട്ട ലൈബ്രറി കൗൺസിൽ പുസ്തക മേളയിൽ മേതിൽ സതീഷിന്റെ ” പത്മരാഗവും “

Palakkad Special
Print Friendly, PDF & Email

മേതിൽ സതീഷ്. പാലക്കാട് പുതിയങ്കം സ്വദേശി. രണ്ടു പതിറ്റാണ്ടായി പ്രവാസി

പത്തനംതിട്ട – നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ എനിക്ക് അടുത്തു പരിചയപ്പെടാൻ കഴിഞ്ഞ കവിയും, ഗാനരചയിതാവും,, സംഗീത സംവിധായകനും, അവതാരകനും, ഗായകനും ഒക്കെയായ മേതിൽ സതീഷ്. പത്തനംതിട്ട ലൈബ്രറി കൗൺസിന്റെ ആഭിമുഖ്യത്തിൽ ഇപ്പോൾ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കുന്ന പുസ്തക മേളയിൽ മേതിൽ സതീഷിന്റെ ” പത്മരാഗം ” എന്ന പുസ്തകം ഹരിതം ബുക്ക്സ് പുറത്തിറക്കിയിരിക്കുന്നത് ലഭ്യമാണ്. അതറിഞ്ഞപ്പോഴാണ് സതീശേട്ടനെക്കുറിച്ചു എഴുതാൻ തോന്നിയത്.

മുകളിൽപ്പറഞ്ഞ വിശേഷങ്ങൾക്കും അപ്പുറം പാലക്കാട് എന്ന നാടിന്റെ പൈതൃക കലയായ കണ്യാർകളിയുടെ ഉപാസകനും, ഗായകനും. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേളം എന്ന കലാകാരന്മാരുടെ കൂട്ടത്തിലെ കാരണവർ എന്നതൊക്കെ പ്രത്യേക വിശേഷണമായി ഞാൻ പറയും.

പാലക്കാട് ഗ്രാമങ്ങളിലെ തനത് കലയായ കണ്യാർകളി ദുബായിൽ ആ കലയുടെ തനത് ഭംഗി നഷ്ടപ്പെടാതെ അവതരിപ്പിക്കുവാൻ മേതിൽ സതീഷ് നേതൃത്വം കൊടുക്കുന്ന കൂട്ടായ്മക്ക് കഴിഞ്ഞു. കണ്യാർകളിയുടെ ആചാര്യനായിരുന്ന മണ്മറഞ്ഞ ദ്വാരകാശാനെ ദുബായിൽ കൊണ്ടുവന്നു കണ്യാർകളി അവതരിപ്പിക്കാനും ഇവർക്ക് കഴിഞ്ഞു. അത് വീഡിയോയിൽ പകർത്താനുള്ള ഭാഗ്യം എനിക്കും ഉണ്ടായി.

ദുബായിൽ നടന്ന കണ്യാർകളിയുടെ കുറച്ചു ഭാഗം.

ഇപ്പോൾ ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അടക്കം എഴുത്തിലും സർഗ്ഗാത്മക സൃഷ്ടികളിലും സജീവമാണ് മേതിൽ സതീഷ്. നിരവധി ആൽബങ്ങൾക്കുവേണ്ടി ഗാനരചനയും സംഗീതവും ആലാപനവും നിർവഹിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ കവിതാ മാഷപ്പ് ‘കാവ്യലോലം’ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാലക്കാടിനെക്കുറിച്ചുള്ള സ്ഥലനാമങ്ങൾ കോർത്തുള്ള കവിത സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. മലയാളത്തിൽ ആദ്യമായി നിരവധി പാചകകവിതകളും പുറത്തിറക്കി. ആദ്യ കവിതാ സമാഹാരം കോലുമിട്ടായി 2018 ഇൽ പുറത്തിറങ്ങി. രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ്. ഗ്രാമപുണ്യം, അച്ഛൻ, കേരളം, അച്ഛന്റെ പാട്ട്, ദ്വാരകീയം, പാലക്കാട് നമ്മുടെ പാലക്കാട്‌, സലാം യു എ ഈ, കണ്ണാ നീയെവിടെ, തുടങ്ങി അനേകം സംഗീതവിഷ്കരങ്ങൾ പുറത്തിറങ്ങി.

കുറേ വർഷങ്ങളായി യുഎഇയിൽ പ്രവാസജീവിതം നയിക്കുന്നു. ഇപ്പോൾ അബുദാബിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മാനേജരാണ്.
ഭാര്യ പ്രീതി, മകൻ നിഖിൽ.

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *