ഏറെ പ്രത്യേകതയുള്ള നിർമ്മാണ വൈദഗ്ദ്ധ്യം.. കൂട്ടിയോജിപ്പുകളില്ലാതെ ഒറ്റമൂശയിൽ വെള്ളോടിൽ വാർത്തെടുത്ത കരവിരുത്… ഈ നിർമ്മാണവേലയുടെ മഹത്വം കവിയൂർ ഹനുമത് ക്ഷേത്രത്തിലും പ്രതിഫലിക്കുന്നതായി കാണാം. വില്വമംഗലത്ത് സ്വാമിയാർ ഹനുമാൻ സ്വാമിക്ക് വിശിഷ്ടമായ പ്രതിഷ്ഠ നടത്തിയത് പീഠത്തിലല്ല .. മറിച്ച് കിണ്ടി കമഴ്ത്തി വച്ച് അതിനു മുകളിലേക്കായിരുന്നു ഇരിപ്പടം ഒരുക്കിയത്.. ക്ഷേത്ര നിർമ്മാണത്തിലുള്ള പഴക്കം കവിയൂർ മൂശയിലെ കിണ്ടിക്കുമുള്ളതായി കണക്കാക്കാം.. പുരാതന തറവാടുകളിൽ ഇന്നും കവിയൂർ കിണ്ടി കൗതുകമായി കാണുവാൻ സാധിക്കും.. ഒരു പക്ഷേ ആറന്മുള കണ്ണാടി പോലെ വ്യാവസായികപ്പെട്ടിട്ടില്ലാത്തതിനാൽ ഈ നിർമ്മാണം കവിയൂരിൽ ഇന്നും അന്യമാണ്… ലോകത്തിന് തീരാനഷ്ടവും .. !!
@Sivakumar Amrithakala
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

