തകഴി റെയിൽവെ ക്രോസ് ; യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം

Alappuzha Kerala
Print Friendly, PDF & Email

എടത്വ – വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണ ചടങ്ങിന് ശേഷം നടന്ന പൊതു യോഗത്തിൽ എടത്വ പാലത്തിന് സമീപം നടപ്പാത നിർമ്മിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

രാവിലെ 9ന് ഗാന്ധി പ്രതിമയിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ജനറൽ സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു മുഖ്യ സന്ദേശം നല്കി.

തുടർന്ന് 10ന് എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പൊതു യോഗത്തിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിച്ചു.2024 2025 വർഷത്തെ പ്രവർത്തനോദ്ഘാടനം രക്ഷാധികാരി ഷാജി മാധവൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ്മാരായ ജോർജ്ജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു ,പിഡി. രമേശ്കുമാർ ,ടി.എൻ ഗോപ കുമാർ,ജനറൽ സെക്രട്ടറിഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം,ജോയിന്റ് സെക്രട്ടറിമാരായ അജി കോശി,ടോമിച്ചൻ കളങ്ങര, തോമസ് മാത്യൂ കൊഴുപ്പക്കളം, പി. ഡി. ജോർജ്ക്കുട്ടി പേരങ്ങാട്ട് ,പി. ജി മദനൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ടൗണിൽ പായസം വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *