ഡിണ്ടിഗല്‍: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ്.തട്ടിക്കൊണ്ടുപോകലോ കൂട്ടബലാത്സംഗമോ നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഡിണ്ടിഗല്‍ ജില്ലാ പൊലീസ് മേധാവി എ.പ്രദീപ് പറഞ്ഞു. മാനസിക സമ്മര്‍ദ്ദം മൂലമാണ് പെണ്‍കുട്ടി വ്യാജ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച താമസ സ്ഥലത്ത് നിന്ന് കോളേജിലേക്ക് പോകുന്നതിനായി തേനി പഴയ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം ഡിണ്ടിഗല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

