പുനർ വിവാഹം ആലോചിച്ച യുവതിയെ പീഡിപ്പിച്ച കേസിൽ കൺസ്യൂമർ ഫെഡ് ഷോപ്പ് മാനേജർ അറസ്റ്റിൽ

Crime

തിരുവല്ല: വിവാഹ മോചന നേടി കഴിയുന്ന കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പ മാനേജര്‍ പുനര്‍വിവാഹത്തിന് ആലോചന നടത്തിയതു വഴി പരിചയത്തിലായ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍.

കണ്‍സ്യൂമര്‍ഫെഡ് ചെങ്ങന്നൂര്‍ ഷോപ്പ് മാനേജര്‍ വള്ളംകുളം നന്ദനത്തില്‍ വീട്ടല്‍ പി. സുമേഷ് (46) ആണ് അറസ്റ്റിലായത്. ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്ന സുമേഷ് രണ്ടു വര്‍ഷം മുന്‍പാണ് യുവതിയെ പരിചയപ്പെടുന്നത്. ഭര്‍ത്താവ് മരിച്ച രണ്ടു കുട്ടികളുടെ മാതാവായ ഇവരെ വിവാഹ മോചനത്തിന് കേസ് നടന്നു വരുന്ന വിവരമാണ് പുനര്‍ വിവാഹത്തിനുള്ള തടസമായി പറഞ്ഞിരുന്നത്. മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയിരുന്ന സുമേഷ് സംശയ രോഗത്തെ തുടര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ച് എത്തിയ സുമേഷ് യുവതിയെ ഉപദ്രവിക്കുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ തിരുവല്ല പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *