തിരുവനന്തപുരം: ഓണത്തിനു സദ്യക്ക് പരിപ്പ് കൂട്ടാൻ പാടുപെടും. ചെറുപയറിന് തീ പിടിച്ച വില. പൊതുവിപണിയിൽ 48 രൂപ മുതൽ 60 രൂപ വരെയുള്ള അരക്കിലോ ചെറുപയർ സപ്ലൈകോയിൽ വിൽക്കുന്നത് 86 രൂപയ്ക്കാണ്. നാല് രൂപ ജിഎസ്ടി ഉൾപ്പെടെയാണു സപ്ലൈകോയിലെ വില. സാധനങ്ങൾക്ക് വിലക്കുറവ് ഉണ്ടെന്ന പേരിൽ സപ്ലൈകോയിൽ നിന്നു ചെറുപയർ വാങ്ങുന്നവർ പിന്നീട് മറ്റു കടകളിൽ പോയി സാധനങ്ങൾ വാങ്ങുമ്പോഴാണ് വില വ്യത്യാസം അറിയുന്നത്. പ്രീമിയം ഇനത്തിലെ ചെറുപയർ ആയതിനാലാണ് ഉയർന്ന വിലയെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. അടുത്ത മാസം മുതൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെ വില കുറയുമെന്നും അധികൃതർ പറഞ്ഞു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

