വാറ്റുചാരായം വില്പന മാത്രമല്ല വീട്ടിൽ കഞ്ചാവ് കൃഷിയും : എക്‌സൈസ് തോമസിനെ അറസ്റ്റ് ചെയ്തു

Crime
Print Friendly, PDF & Email

പത്തനംതിട്ട : ഡ്രൈഡേയിൽ വാറ്റു ചാരായം വിറ്റതിന് എക്‌സൈസ് സംഘത്തിന്റെ പിടിലായ ആളുടെ വീട്ടിൽ വളർത്തിയിരുന്ന നാലു കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. ചിറ്റാർ സീതക്കുഴി കുന്നേൽ വീട്ടിൽ തോമസി(61) ന്റെ വീട്ടിൽ നിന്നാണ് ചെടികൾ നശിപ്പിച്ചത്. ഒരു ലിറ്റർ ചാരായവുമായി ജൂലൈ ഒന്നിന് ഇയാളെ വീട്ടിൽ നിന്നും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വീട്ടിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടു വളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *