നദീ.. വന്ദനവും വൃക്ഷ രക്ഷാബന്ധനവും നടത്തി.

Pathanamthitta Special

കടപ്ര : പരിസ്ഥിതി സംരക്ഷണ സമിതി നേതൃത്വത്തിൽ ദേശീയ തലത്തിൽ നടന്നു വരുന്ന അമൃത പ്രകൃതി വന്ദൻ പരിപാടിയുടെ ഭാഗമായി പമ്പാ മണിമല സംഗമ സ്ഥാനമായ കീച്ചേരി വാൽക്കടവിൽ ‘നദി വന്ദനവും വൃക്ഷ രക്ഷാബന്ധനവും നടത്തി. പമ്പാമണിമല ഹിന്ദുധർമ്മ പരിഷത്ത് കമ്മറ്റിയംഗം അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകനും കേന്ദ്ര സ്റ്റാൻഡിംഗ് കൗൺസിൽ അംഗവുമായ എസ്.എൻ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിലിം സെൻസർ ബോർഡംഗവും പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ സംയോജകനുമായ ശിവകുമാർ അമൃതകല ആമുഖ പ്രഭാഷണം നടത്തി. തപസ്യ ജില്ലാ സമിതിയംഗം മുരളീധരൻ പിള്ള, ബി.ജെ പി സംസ്ഥാന സമിതിയംഗം ശ്രീദേവി താമരാക്ഷൻ ,പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ സമിതി അംഗം ഹരീഷ് പിള്ള, ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹ് ശ്രീകുമാർ എസ്.,ബാലഗോകുലം താലൂക് അദ്ധ്യക്ഷൻ ആർ.മുരുകൻ, വൈശാഖ്, അനുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *