സെൻ്റ് മേരീസ് ലൈബ്രറി സെക്രട്ടറി മോൻസി മണ്ണാംതുരുത്തിൽ അന്തരിച്ചു.

Kerala Alappuzha

എടത്വ: പച്ച – ചെക്കിടിക്കാട് സെൻ്റ് മേരീസ് ലൈബ്രറി സെക്രട്ടറിയും എടത്വാ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ മുൻ സൂപ്രണ്ടുമായ ജോർജ്ജ് വർഗ്ഗീസ് (മോൻസി) മണ്ണാംതുരുത്തിൽ അന്തരിച്ചു. പച്ച സെൻ്റ് സേവ്യേഴ്സ് യു.പി സ്കൂളിൽ നോൺ ടീച്ചിംഗ് സ്റ്റാഫായി സ്കൂൾ ജീവിതം ആരംഭിച്ച മോൻസി മണ്ണാംതുരുത്തിൽ ചമ്പക്കുളം, കൈനകരി തുടങ്ങി നിരവധി സ്കൂളുകളിൽ ജോലി ചെയ്ത് എടത്വാ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് സൂപ്രണ്ടായി വിരമിച്ചു. ലൈബ്രറി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നാല് പതിറ്റാണ്ടിലേറെ പ്രവർത്തിച്ചുവന്ന മോൻസി മണ്ണാംതുരുത്തിൽ കഴിഞ്ഞ ആറ് വർഷമായി പച്ച ചെക്കിടിക്കാട് സെൻ്റ് മേരീസ് ലൈബ്രറി സെക്രട്ടറിയായി പ്രവർത്തിക്കുന്നു. യൂത്ത് ഫ്രണ്ട്സ് ക്ലബ്ബ് പ്രസിഡൻ്റ്, പാടശേഖര സമതി സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: നിക്കു ജോർജ്, നിഖിൽ ജോർജ്. മരുമകൻ: നിർമ്മൽ

അനുശോചിച്ചു.
പച്ച – ചെക്കിടിക്കാട് സെൻ്റ് മേരീസ് ലൈബ്രറി സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് (മോൻസി) മണ്ണാംതുരുത്തിലിൻ്റെ നിര്യാണത്തിൽ സാമൂഹിക- സാംസ്കാരിക പ്രവർത്തകർ അനുശോചിച്ചു.
ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അലിയാർ എം. മാക്കയിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി മോഹനൻപിള്ള, സംസ്ഥാന കൗൺസിൽ അംഗം ഹരീന്ദ്രനാഥ് തായങ്കരി, ലൈബ്രറി പ്രസിഡൻ്റ് റവ: ഫാ. ജോസഫ് ചൂളപ്പറമ്പിൽ, വൈ. പ്രസിഡൻ്റ് അഡ്വ. വിനോദ് വർഗീസ്,
താലുക്ക് പ്രതിനിധികളായ ജോസഫ് ആൻ്റണി ഒറ്റാറയ്ക്കൽ കാടാത്ത്, അനിയൻകുഞ്ഞ് എം. കരുവേലിൽ, ലൈബ്രറി ജോ. സെക്രട്ടറി റ്റി.റ്റി തോമസ്, എടത്വാ വികസന സമതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, മുൻ സെക്രട്ടറിമാരായ പി.സി ആൻ്റണി വരമ്പത്ത്, ജിമ്മി ആൻ്റണി ആശാരുപറമ്പിൽ, റ്റിറ്റോ സെബാസ്റ്റ്യൻ വേളേപ്പറമ്പിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *