തിരുവല്ല – കർഷക ദിനമായ ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് നെടുമ്പ്രം കൃഷിഭവനും, കാർഷിക വികസന സമിതിയും, സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് ദേവാലയവുമായി ചേർന്ന് (18/08/24) ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം ദേവാലയത്തിൽ വച്ച് പച്ചക്കറി കൃഷിയ്ക്ക് ആവശ്യമായ വിത്തുകൾ അടങ്ങിയ പായ്ക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ഇടവകയുടെ ആദരണീയനായ വികാരി Rev : ഫാദർ ജോസഫ് കുര്യാക്കോസ് പാമ്പാടി കണ്ടത്തിൽ,വിത്ത് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. തദവസരത്തിൽ കാർഷിക വികസന സമിതി അംഗം ശ്രി. സജു ശാമുവേലും സന്നിഹിതനായിരുന്നു.


