കോഴഞ്ചേരി പുഷ്പമേള : ഗോവ ഗവർണർ ലോഗോ പ്രകാശനം ചെയ്തു

Pathanamthitta Lifestyle

കോഴഞ്ചേരി : കണ്ണിനും, മനസ്സിനും കുളിർമയേകുന്ന ദൃശ്യവിരുന്നൊരുക്കി കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടിൽ(മുത്തൂറ്റ് പാപ്പച്ചൻജാനമ്മ ഫിൻകോർപ് നഗർ) ഊട്ടി പുഷ്‌പോത്സവം മാതൃകയിൽ ഫെബ്രുവരി 23 മുതൽ മാർച്ച് മൂന്നു വരെ നടക്കുന്ന പുഷ്പമേളയുടെ ലോഗോ പ്രകാശനം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള അഗ്രിഹോർട്ടി സൊസൈറ്റി പ്രസഡിന്റ് വിക്ടർ ടി.തോമസിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ബിജിലി പി.ഈശോ, മോട്ടി ചെറിയാൻ. അഡ്വ.ആർ. സനൽകുമാർ, രാജുകൊളക്കട എന്നിവർ പ്രസംഗിച്ചു. മേളയോടനുബന്ധിച്ച് 21ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും സമീപത്തുള്ള പത്ത് പഞ്ചായത്തുകൾ സന്ദർശിക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും. പുഷ്പമേളയുടെ ഉദ്ഘാടനം ഈമാസം 23ന് ആരോഗ്യ വകുപ്പ് മന്ത്രി വീണജോർജ് നിർവഹിക്കും. പത്തുദിവസങ്ങളിലായി നടക്കുന്ന മേളയിൽ എല്ലാ ദിവസവും സെമിനാറുകൾ, കലാ സാംസ്‌കാരിക, വൈജ്ഞാനിക, വിനോദ പരിപാടികൾ സംഘടിപ്പിന്നുണ്ട്. കോഴഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, അഗ്രിഹോർട്ടി സൊസൈറ്റി, ഇലന്തൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തുകൾ, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, കോയിപ്രം, അയിരൂർ, ചെറുകോൽ, ഇലന്തൂർ, ആറന്മുള, മെഴുവേലി, നാരങ്ങാനം എന്നീ ഗ്രാമപഞ്ചായത്തുകൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, കോഴഞ്ചേരി സെന്റ്‌തോമസ് കോളേജ് അലുംനി, കൃഷി വിജ്ഞാനകേന്ദ്ര, വിവിധ സാംസ്‌കാരികസന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

ഫോട്ടോ കോഴഞ്ചേരി പുഷ്പമേളയുടെ ലോഗോ പ്രകാശനം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള അഗ്രിഹോർട്ടി സൊസൈറ്റി പ്രസഡിന്റ് വിക്ടർ ടി.തോമസിന് നൽകി നിർവഹിക്കുന്നു. സമീപം ബിജിലി പി.ഈശോ, മോട്ടി ചെറിയാൻ, അഡ്വ.ആർ.സനൽകുമാർ, രാജുകൊളക്കട എന്നിവർ സമീപം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *