ISRO യെക്കുറിച്ചുള്ള തന്റെ ആദരവ് പങ്കുവെച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – സോൺ 7 ലെ ആഘോഷപരിപാടികളുടെ പര്യവസാനമായി തിരുവനന്തപുരത്ത് വിക്രം സാരഭായ് സ്പേസ് സെന്ററിൽ സംഘടിപ്പിച്ച പരിപാടികൾ ഇന്ന് 18 ഓഗസ്റ്റ് 2024 ന് ബഹുമാനപ്പെട്ട പെട്രോളിയം പ്രകൃതി വാതക സഹമന്ത്രിയും ടൂറിസം സഹമന്ത്രിയുമായ ശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് കേരളത്തിളും മാഹിയിലും ലക്ഷദ്വീപിലും നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും മന്ത്രി നടത്തി. മുന്നോറോളം കുട്ടികളും അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ വിവിധ ISRO കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും സന്നിഹിതരായിരുന്നു.

 

VSSC ഡയറക്ടർ Dr S ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ISRO ചെയർമാൻ Dr S സോമനാഥ് വീഡിയോ സന്ദേശം വഴി സദസ്സിനെ അഭിസംബോധന ചെയ്തു.

ISRO ഇനി വരുന്ന വർഷങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ള ബഹുമുഖ പദ്ധതികളെക്കുറിച്ച് ശ്രീ സോമനാഥ് അഭിപ്രായപെട്ടു.
കേന്ദ്ര സഹമന്ത്രി തന്റെ ഉത്ഘാടന പ്രസംഗത്തിൽ ISRO യെക്കുറിച്ചുള്ള തന്റെ ആദരവും വിക്രം സാരാഭായി, APJ അദ്ബുൽ കലാം, സതീഷ് ധവാൻ, ബ്രഹ്മപ്രകാശ് എന്നീ ദീർഘദർശികളുടെ വീക്ഷണങ്ങളും സദസ്സിനോട് പങ്കുവയ്ച്ചു. മിക്കവാറും കുട്ടികളുടെ ഭാവി സ്വപ്നത്തിൽ ഡോക്ടർ, എഞ്ചിനീയർ, IAS ജോലികളാണ് ഉള്ളത്, ഒരു ശാസ്ത്രജ്ഞൻ ആകുക എന്നത് ഏറെ അഭിമാനകരവും രാജ്യത്തിന്റെ പുരോഗതിക്ക് ഭാഗഭാക്കാകുകയും ചെയ്യുകയാണെന്ന നിരീക്ഷണം പങ്കുവയ്ച്ചു.

തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ദീർഘ നേരം അവരുമായി സംവെദിക്കുകയും ചെയ്‌തു.
VSSC ഡയറക്ടർ (പ്രൊജക്ടസ് ), ശ്രീ M മോഹൻ, അസോസിയേറ്റ് ഡയറക്ടർ Dr അശോക് എന്നീവരും പ്രസംഗിച്ചു. VSSC ഡെപ്യൂട്ടി ഡയറക്ടർ, ശ്രീ വിനോദ് കുമാർ നടത്തിയ ഉപചാരപ്രസംഗത്തോടെ ചടങ്ങുകൾ അവസാനിച്ചു.

ഈ വർഷത്തെ ആഘോഷങ്ങളുടെ പര്യവസാനം ഓഗസ്റ്റ് 23, 2024 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യൻ വ്യവസായങ്ങൾ, സ്റ്റാർട്ടപ്പ് കമ്പനികൾ, ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എല്ലാ വകുപ്പുകൾ എന്നിവരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുണ്ട്. ബഹുമാനപെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *