കേരളാ ജേർണലിസ്റ് യൂണിയൻ പന്തളം മേഖലാ കമ്മറ്റിയുടെ ഓണാഘോഷവും അനുമോദന സമ്മേളനവും നാളെ

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം – പ്രാദേശിക മാധ്യമ പ്രവർത്തകരുടെ സംഘടനയായ കേരളാ ജേർണലിസ്റ്റ് യൂണിയൻ ( KJU ) പന്തളം മേഖലാ കമ്മറ്റിയുടെ ഓണാഘോഷവും, അനുമോദന സമ്മേളനവും നാളെ പന്തളം ഷൈൻസ് ഹാളിൽ വെച്ച് നടക്കും. രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാർ, പത്തനംതിട്ട ഡിവൈഎസ്പി സുഹ്‌മാൻ, പന്തളം എസ്‌എച്ച്ഓ ടിടി പ്രജീഷ് എന്നിവർക്ക് ആദരവും, പുരസ്കാരവും വിതരണം ചെയ്യും.

ഉദ്ഘാടന സമ്മേളനത്തിൽ പന്തളം മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീ. അച്ചൻകുഞ്ഞു, എൽഡിഎഫ് പാർലിമെന്ററി പാർട്ടി നേതാവ് ശ്രീ. കെആർ വിജയകുമാർ, ശ്രീവത്സൻ ഗ്രൂപ്പ് എംഡി ശ്രീ, വരുൺരാജ്, കെആർ മൈബൈൽസ് എംഡി ശ്രീ. ഇ എസ്ശ്രീകുമാർ, എൽഡിഎഫ് പാർലിമെന്ററി പാർട്ടി നേതാവ് ശ്രീമതി ലസിതാ നായർ എന്നിവർ പങ്കെടുക്കും.

ഓണസദ്യ. ഓണക്കിറ്റ് വിതരണം അടക്കമുള്ള പരിപാടികളോടെ ഓണാഘോഷത്തിന് സമാപനമാകും .

Leave a Reply

Your email address will not be published. Required fields are marked *