കൂട്ടിൽ വീണ പുലിയെ ഗവി വനത്തിൽ തുറന്നു വിട്ടു .

Pathanamthitta
Print Friendly, PDF & Email

കലഞ്ഞൂർ – കൂടൽ പാക്കണ്ടത് വനം വകുപ്പ് വെച്ച കൂട്ടിൽ പുലി വീണു . ഏറെ നാളായി നാല് പുലികൾ നാട്ടിൽ കറങ്ങി നടന്നു ആടുകളെ പിടികൂടുകയായിരുന്നു. നാട്ടുകാർ ചിലർ നേരിൽ പുലിയെ കണ്ടു . വനം വകുപ്പ് ഒടുവിൽ കൂട് വെച്ചു .മിനിഞ്ഞാന്ന് രാത്രിയിൽ ഒരു പുലി കൂട്ടിൽ വീണു . ഇനിയും മൂന്നു പുലികൾ കൂടി ഉണ്ടെന്നു നാട്ടുകാർ പറയുന്നു

കഴിഞ്ഞ വർഷം പുലി റോഡിലൂടെ നടന്നു പോകുന്നത് സി സി ടി വിയിൽ പതിഞ്ഞിരുന്നു .അന്ന് കൂട് വെച്ചെങ്കിലും വീണില്ല . ഏതാനും ദിവസമായി പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ട് . തോട്ടങ്ങളിലെ അടിക്കാടുകൾ നീക്കം ചെയ്യണം എന്ന് നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നു എങ്കിലും ഭൂമിയുടെ ഉടമകൾ ഇത് ചെയ്തിട്ടില്ല . പഞ്ചായത്ത് നേരിട്ടു ഇടപെട്ട് അടിക്കാടുകൾ നീക്കം ചെയ്യാൻ ഉടമകൾക്ക് നോട്ടീസ് നൽകണം എന്നും ആവശ്യം ഉയർന്നു . ഇനിയും കൂട്ടമായി പുലികൾ ഉണ്ടെന്നു ആണ് നാട്ടുകാർ പറയുന്നത് .

നാല് പുലികളെ ഒന്നിച്ചു കണ്ടിരുന്നു .ഇതിൽ ഒരെണ്ണം ആണ് കൂട്ടിൽ വീണത്‌ .ബാക്കി മൂന്നു പുലികളെ കൂടി പിടിക്കാൻ സ്ഥിരമായി ഇവിടെ കൂട് വെക്കണം എന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ചു. ഇപ്പോൾ കൂട്ടിൽ വീണ പുലിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഗവി വനത്തിൽ തുറന്നു വിട്ടു .

Leave a Reply

Your email address will not be published. Required fields are marked *