*കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
അടൂർ കെൽട്രോൺ നോളജ് സെന്ററിൽ ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ്, സിസിടിവി, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആൻഡ് ഡേറ്റാ എൻട്രി, ടാലി എന്നീ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. താത്പര്യമുളളവർ 9526229998 എന്ന ഫോൺ നമ്പറിലോ ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇ പാസ് ബിൽഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂർ എന്ന വിലാസത്തിലോ ബന്ധപ്പെടുക. (പിഎൻപി 1491/24)
*ക്വട്ടേഷൻ
അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉടമസ്ഥതയിലുളള വാഹനത്തിന്റെ അറ്റകുറ്റപണികൾക്കായി സ്പെയർ പാർട്സ് വാങ്ങുന്നതിനായി സ്ഥാപനങ്ങളിൽ നിന്നു ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 15 ന് വൈകുന്നേരം അഞ്ചിനു മുൻപ് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ : 04734 224827. (പിഎൻപി 1492/24)
*എയർലൈൻ ആൻഡ് എയർപോർട്ട് ഡിപ്ലോമ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേയ്ക്ക് പ്ലസ് ടു / തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. വിശദവിരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ് ആർ സി ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും.
ഫോൺ : 9846033001.
*അഭിമുഖം ജൂലൈ 12 ന്
ആലപ്പുഴ എപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ഡിഗ്രി, ബി.ടെക്/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എംബി,എ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് മെയിന്റനൻസ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. ഫോൺ : 0477-2230624, 8304057735, 0469 2600843.
*ട്രാൻസ്ജൻഡർ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്
ട്രാൻസ്ജൻഡർ ക്ഷേമവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ട്രാൻസ്ജൻഡർ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതി, വിവാഹ ധനസഹായ പദ്ധതി, ഹോസ്റ്റൽ സൗകര്യത്തിനുള്ള ധനസഹായ പദ്ധതി, സഫലം, കരുതൽ, യത്നം എന്നീ പദ്ധതികൾക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് പദ്ധതി, വിവാഹധനസഹായ പദ്ധതി, ഹോസ്റ്റൽ സൗകര്യത്തിനുള്ള ധനസഹായ പദ്ധതി, സഫലം എന്നിവയ്ക്കുള്ള അപേക്ഷ ഓൺലൈനായി സുനീതി പോർട്ടൽ മുഖേന ആഗസ്റ്റ് 31 വരെ പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കാം. കരുതൽ, യത്നം പദ്ധതികൾക്ക് അപേക്ഷ നേരിട്ട് പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട മണ്ണിൽ റീജൻസി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0468 2325168.
*ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളജുകളിൽ എൻ.ആർ.ഐ
സീറ്റുകളിൽ പ്രവേശനം; 26 വരെ അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം (04842575370, 8547005097) ചെങ്ങന്നൂർ (04792454125, 8547005032), അടൂർ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേർത്തല (04782553416, 8547005038), ആറ്റിങ്ങൽ (04702627400, 8547005037), കൊട്ടാരക്കര (04742453300, 8547005039) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളജുകളിലേയ്ക്ക് 2024-25 അധ്യയന വർഷത്തിൽ എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വേേു:െ//ിൃശ.ശവൃറ.മര.ശി എന്ന വെബ്സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ട്സ് പ്രകാരമുള്ള) ഓൺലൈനായി ജൂലൈ 26 ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 29 ന് വൈകുന്നേരം അഞ്ചിന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. ഫോൺ : 8547005000, വെബ്സൈറ്റ് : www.ihrd.ac.in.


