റാന്നി – ഇന്നുച്ചയ്ക്ക് അനഘ, നീർമാതളം, തോട്ടമൺ, റാന്നി എന്നയാൾ ഓടിച്ചിരുന്ന KL. 03-L 4837 മാരുതി സെൻ കാർ ഓട്ടത്തിനിടയിൽ തീപ്പിടിച്ചു കത്തി. മന:സാന്നിധ്യം കൈവിടാതെ വാഹനം റോഡ് സൈഡിലേക്ക് ഒതുക്കുനിർത്തി വേഗം ഫയർസ്റ്റേഷനിലേക്ക് വിവരം അറിയിച്ചു.. റാന്നിയിലെ ഫയർ വാഹനം മറ്റൊരു അത്യാഹിത കാൾ വന്നുവിടേക്ക് പോയിരുന്നതിനാൽ പത്തനംതിട്ടയിൽ നിന്നും ഫയർ ടീം അങ്ങോട്ടേക്ക് പുറപ്പെട്ടു. പത്തനംതിട്ടയിൽ നിന്ന് അഗ്നിശമന രക്ഷാ സേനയുടെ ടീംഎത്തിയപ്പോഴേക്കും റാന്നി ഫയർ ടീം എത്തി തീ അണക്കാൻ തുടങ്ങിയിരുന്നു. സമയോചിതമായി അഗ്നിശമന രക്ഷാസേന ഓഫീസിലേക്ക് അറിയിച്ചതിനാൽ അപകടം ഒഴിവാക്കാനായി.
വാഹനത്തിന്റെ R/C owner Smt. Bindhu നീർമാതളം Thottamon Ranni



