അടൂർ – നടന്ന അഴിമതി ചൂണ്ടിക്കാണിച്ചിട്ടും പാർട്ടി തലത്തിൽ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയംഗം പാർട്ടി വിടുന്നതായി സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു.
https://www.facebook.com/permalink.php?story_fbid=pfbid0uSmiDravUQdoDSHi9PY8uXm72c96RU1R276KHkiV3eGAz7LCQ2Yb79aZN1bDveNcl&id=100066705734680

സി.പി.എം.ഏനാത്ത് ലോക്കൽ കമ്മിറ്റിയംഗം ഏഴംകുളം കിഴക്കുപുറം സ്വദേശി അരുണാണ് പോസ്റ്റിട്ടത്. അഴിമതി ചെയ്യുന്നവർക്ക് സംരക്ഷണം നൽകുന്ന നേതാക്കൻമാർക്കൊപ്പം ഇനി വയ്യ, പതിമൂന്നാം വയസിൽ തുടങ്ങിയ സി.പി.എം ബന്ധം ഉപേക്ഷിക്കുന്നു എന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. മൂന്നു മാസം മുൻപ് ലോക്കൽ കമ്മിറ്റിയംഗം എന്ന സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അരുൺ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.
എന്നാൽ ഇതിൻമേൽ ഒരു നടപടിയും ഉണ്ടായില്ല. സി.പി.എം.ഏനാത്ത് മുൻലോക്കൽ കമ്മിറ്റി സെക്രട്ടറി, ഡി.വൈ.എഫ്.ഐ. മുൻ കൊടുമൺ ഏരിയാ പ്രസിഡൻ്റ്, ഓട്ടോ ടാക്സി യൂണിയൻ സി.ഐ.ടി.യു.മുൻ പത്തനംതിട്ട ജില്ലാകമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

