അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ അടൂർ നോളജ് സെന്ററിൽ ഫയർ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഡിസിഎ, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി, ടാലി എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇ പാസ് ബിൽഡിംഗ്, ഗവ ഹോസ്പിറ്റലിന് പുറകുവശം, അടൂർ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ – 8547632016.
പ്രിവൻഷൻ ആൻഡ് കൺട്രോൾ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
എസ്ആർസി കമ്മ്യൂണിറ്റി കോളജിന്റെ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമ/ഡിഗ്രി ഉളള നേഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ് ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ഫോൺ : 9048110031, 8075553851.
അഡ്മിഷൻ ആരംഭിച്ചു
ഐടിഐ കഴിഞ്ഞവർക്ക് കൊച്ചിൻ ഷിപ്യാർഡിൽ പഠനവും ജോലിയും നേടാൻ സഹായിക്കുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സിൽ ഫിറ്റർ, ഷീറ്റ് മെറ്റൽ, വെൽഡർ കോഴ്‌സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആദ്യ രണ്ട് മാസം അടൂർ ഗവ. പോളിടെക്‌നിക്കിലും തുടർന്നുള്ള മൂന്നു മാസം കൊച്ചിൻ ഷിപ്യാർഡിലുമായിരിക്കും പരിശീലനം. ഫോൺ : 9447454870, 7994497989.
ക്വട്ടേഷൻ
വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഈ അധ്യയന വർഷം 210 വിദ്യാർഥികൾക്ക് ആവശ്യമായ അംഗീകൃത ബ്രാന്റുകളിൽപ്പെട്ട ചപ്പൽ വിതരണം ചെയ്യുന്നതിന് തയാറുളള വിതരണക്കാർ/സ്ഥാപനങ്ങൾ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13 ന് വൈകുന്നേരം നാലുവരെ. ഫോൺ : 9497051153.
വുമൺ കാറ്റിൽ കെയർ വർക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ എല്ലാ ക്ഷീരവികസന യൂണിറ്റിലേയ്ക്കും എംഎസ്ഡിപി പദ്ധതി പ്രകാരം വുമൺ കാറ്റിൽ കെയർ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 10 മാസമാണ് പ്രവർത്തനകാലയളവ്. 8000 രൂപ പ്രതിമാസ ഇൻസെന്റീവ് ലഭിക്കും. യോഗ്യത : എസ്എൽസി, കമ്പ്യൂട്ടർ പരിചയം (അഭിലഷണീയം), ബന്ധപ്പെട്ട യൂണിറ്റിൽ സ്ഥിരതാമസം. പ്രായപരിധി 18-45. വുമൺ കാറ്റിൽ കെയർ വർക്കറായി മുൻപ് സേവനം അനുഷ്ഠിച്ചവർക്ക് ആ കാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 14 പകൽ മൂന്നു വരെ. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജൂൺ 19 ന് രാവിലെ 11 നാണ് അഭിമുഖം. അപേക്ഷകർ വയസ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0468 2223711. (പിഎൻപി 1226/24)
ഗസ്റ്റ് ലക്ചറർ ഒഴിവ്
വെണ്ണിക്കുളം പോളിടെക്നിക് കോളജിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ സിവിൽ വിഭാഗത്തിൽ രണ്ടും ഓട്ടോമൊബൈൽ വിഭാഗത്തിൽ മൂന്നും താത്കാലിക ഒഴിവുകളിലേക്കും വർക്ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. ജൂൺ 13 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ ഉദ്യാഗാർഥികൾ അസൽ രേഖകളുമായി ഹാജരാകണം. സിവിൽ, ഓട്ടോമൊബൈൽ , ലക്ചറർ തസ്തികയിലേക്ക് ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിടെക് ബിരുദവും വർക്ക്‌ഷോപ്പ് സൂപ്രണ്ട് തസ്തികയിൽ ഒന്നാം ക്ലാസോടെ ബിടെക് മെക്കാനിക്കൽ ബിരുദവുമാണ് യോഗ്യത. ഫോൺ : 0469 2650228.
വനിതകൾക്ക് താമസ സൗകര്യം
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പത്തനംതിട്ട ജില്ലയിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ മിത്ര കേന്ദ്രം ആരംഭിച്ചു. സ്ഥിരതാമസത്തിനും ഇന്റർവ്യുവിനും മറ്റ് ദിവസാവശ്യങ്ങൾക്കും വരുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യവും ആഹാരവും ശുദ്ധീകരിച്ച ജലവും വൈഫൈ സൗകര്യവും പാർക്കിംഗ് സൗകര്യവും സെക്യൂരിറ്റി സേവനവും ഇൻസിനേറ്റർ, നാപ്കിൻ വെൻഡിങ് മെഷീൻ സൗകര്യവും ഇവിടെ ലഭ്യമാണ് . അറ്റാച്ചിഡ് എസി, നോൺ എസി റൂമുകളും, ഷെയറിങ് റൂമുകളും ലഭ്യമാണ്. (കെഎസ് ആർടിസി, പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 500 മീറ്റർ ദൂരം ) ഫോൺ: 8281552350
കുട്ടികൾക്കായി ഡേ കെയർ സെന്റർ
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പത്തനംതിട്ട ജില്ലയിൽ കണ്ണങ്കര വനിതാ മിത്ര കേന്ദ്രത്തിൽ ആറുമാസം മുതലുള്ള കുട്ടികൾക്കായി ഡേ കെയർ സെന്റർ പ്രവർത്തിച്ചു വരുന്നു. അവധിക്കാലത്ത് കൂട്ടികൾക്ക് അഡ്മിഷൻ എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഡേ കെയർ സെന്ററിലേക്ക് അഡ്മിഷൻ ആവശ്യമുള്ളവർ വനിതാ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ- ജില്ലാ ഓഫീസ: 8281552350, ഡേ കെയർ : 9562919882
വനിതകൾക്ക് സ്വയം തൊഴിൽ വായ്പ
പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായ 18 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകളിൽ ന്യൂനപക്ഷ, പിന്നോക്ക, പട്ടികജാതി/പട്ടികവർഗ, പൊതുവിഭാഗം എന്നിവർക്ക് ആറ് മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ സ്വയം തൊഴിൽ ചെയ്യുന്നതിന് (വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായപ അനുവദിക്കും. www.kswdc.org എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫാറം ആവശ്യമായ രേഖകൾ സഹിതം പത്തനംതിട്ട ജില്ലാ ഓഫീസിൽ നേരിട്ടോ, ഡിസ്ട്രിക്ട് ഓഫീസർ, വനിത വികസന കോർപ്പറേഷൻ, ജില്ലാ ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട, 689645 എന്ന മേൽവിലാസത്തിലോ അയക്കാം. ഫോൺ: 8281552350.


