മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശക്തമായ മഴയെ തുടർന്ന് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് നിലനിൽക്കുന്നു. ഏതു സമയത്തും ഡാമിന്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്നും അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്നും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

ഡാമിൽ നിന്ന് ജലം തുറന്നു വിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാൻ സാധ്യതയുണ്ട്. നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരു കരകളിൽ താമസീക്കുന്നവരും, ആളുകളും, പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *