പാഠപുസ്തകത്താളുകൾക്ക് മിഴിവേകി കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ വർണ ചിത്രങ്ങൾ

Kerala Gadget Pathanamthitta

പത്തനംതിട്ട – സംസ്ഥാന സിലബസിലെ എൽ.പി, യു.പി ക്ലാസുകളിലേക്കുള്ള പുതിയ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുമ്പോൾ അതിലൊരു മലയാലപ്പുഴ ടച്ചുണ്ടാകും. പ്രശസ്ത കാർട്ടൂണിസ്റ്റ് മലയാലപ്പുഴക്കാരനായ ഷാജി മാത്യു വരച്ച ചിത്രങ്ങളാണ് പുസ്തകങ്ങളിലുള്ളത്. മണ്ടൂസ്, ടിന്റുമോൻ, പിണ്ടൂസ്, ശുപ്പൻ തുടങ്ങി നിരവധി കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് ഷാജി മാത്യുവാണ്. ഒന്ന്, മൂന്ന്, അഞ്ച് ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, ഗണിതം, സംസ്‌കൃതം പുസ്തകങ്ങളിലാണ് ഷാജി മാത്യു വരച്ചിട്ടുള്ളത്. കുട്ടികളുടെ വരയിൽ ദീർഘകാലത്തെ പരിചയമുള്ള ഷാജി മാത്യുവിന്റെ കഴിവ് പ്രയോജനപ്പെടുത്തുവാൻ സംസ്ഥാന വിദ്യാഭ്യാസഗവേഷണ പരിശീലനസമിതി തീരുമാനിക്കുകയായിരുന്നു.

 

ഷാജിമാത്യുവിന്റെ ചിത്രങ്ങൾ മുമ്പും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രശസ്ത എഴുത്തുകാരൻ കെ ശ്രീകുമാറിന്റെ മഞ്ഞപ്പാവാട എന്ന പാഠത്തിനു വേണ്ടി വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രങ്ങൾ വരയ്ക്കുക മാത്രമല്ല അനുയോജ്യമായ നിറങ്ങൾ നൽകി പുസ്തകം മനോഹരമാക്കി. പുസ്തക രചയിതാക്കളുമായി നിരവധി തവണ ചർച്ചകൾ നടത്തിയാണ് ഓരോ ചിത്രവും തയ്യാറാക്കിയിട്ടുള്ളത്. അക്കാദമിക്ക് കോ- ഓർഡിനേറ്റർ രാജേഷ് എസ്. വള്ളിക്കോടും വേണ്ട നിർദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *