ശ്രീ.ആർ. ആർ. ശരത് അനുസ്മരണം..

Kerala Pathanamthitta
Print Friendly, PDF & Email

ശ്രീ.ആർ. ആർ. ശരത് അനുസ്മരണം..

പത്തനംതിട്ട – ജില്ലാ അഗ്നിരക്ഷ നിലയത്തിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫിസറും, കേരള ഫയർ സർവീസ് അസോസിയേഷൻ കോട്ടയം മേഖല വൈസ് പ്രസിഡന്റും ആയിരുന്ന ശ്രീ.ആർ. ആർ.ശരത്, 2020 ഒക്ടോബർ 22 ന് പാമ്പാ നദിയിൽ രക്ഷാ പ്രവർത്തനത്തിനു ഇടയിൽ വീര മൃത്യു വരിക്കുകയുണ്ടായി.

രാജ്യം അദ്ദേഹത്തിന് മരണാനന്തരം ‘ “സർവോത്തം ജീവൻ രക്ഷാപതക്'” നൽകി ആദരിക്കുകയുണ്ടായി. ഇന്ന് അദ്ദേഹത്തിന്റെ 4 ആം വാർഷിക അനുസ്മരണം നിലയത്തിൽ നടന്നു. പത്തനംതിട്ട യൂണിറ്റ് കൺവീനർ ശ്രീ തൻസീർ. എൻ ആർ ന്റെ അധ്യക്ഷതയിൽ കോട്ടയം മേഖല പ്രസിഡന്റ്‌ ശ്രീ. P.പ്രവീൺ കുമാർ പതാക ഉയർതുകയും സ്‌മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ഉണ്ടായി. സ്റ്റേഷൻ ഓഫീസർ ശ്രീ. അഭിജിത്, അസി സ്റ്റേഷൻ ഓഫീസർ ശ്രീ. എ.സാബു, മേഖല പ്രതിനിധി ശ്രീ. J.അമൽ ചന്ദ്,യൂണിറ്റ് ട്രഷറർ ശ്രീ ഫ്രാൻസിസ് മറ്റു സംഘടനാ പ്രവർത്തകർ സന്നിഹിതരായിരുന്നു. അനുസ്മരണത്തെ തുടർന്ന് നിലയ പരിസരത്തുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു പഠനഉപകരണങ്ങൾ വിതരണം നടത്തി.

Kerala Fire Service Association, Pathanamthitta Unit.
22.10.2024.

Leave a Reply

Your email address will not be published. Required fields are marked *