അട്ടച്ചാക്കൽ – ഗോൾഡൻ ബോയ്സ് ചാരിറ്റമ്പിള്‍ സംഘത്തിന്റെ കുട്ടികളുടെ ക്ലബായ ഗോൾഡൻ കിഡ്സില്‍ നിന്നും പൊതുപരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ കിഡ്സ് പുരസ്കാരവും ചിറക് പദ്ധതിയുടെ ആറാം വര്‍ഷ പ്രവര്‍ത്തനോദ്ഘാടനവും നടക്കുന്നു.
ഒരു വര്‍ഷത്തേക്കുള്ള പഠനോപകരണങ്ങള്‍ നല്‍കുന്ന കളര്‍പെന്‍സില്‍ പദ്ധതിയുടെ ഉദ്ഘാടനവും ഈ വരുന്ന ശനിയാഴ്ച്ച 4.മണിക്ക് ഗോള്‍ഡന്‍ ഗ്രാമീണശാല വായനശാലയില്‍ വച്ച് നടത്തപ്പെടുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.ജിജോ മോഡി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ ചുറ്റുപ്പാടുമുള്ള പഠിക്കാന്‍ മിടുക്കരായ സാമ്പത്തികമായി ഏറേ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മികച്ച പഠനം ലഭ്യമാക്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയാണ് ചിറക്…. അഞ്ചുവര്‍ഷത്തിനുള്ളില്‍ അമ്പത് കുട്ടികളെയാണ് ചിറകുയര്‍ത്തി അറിവിന്റെ ആകാശത്തേക്ക് നയിച്ചത്… ഒരു അദ്ധ്യായന വർഷത്തിൽ പത്ത് കുട്ടികളെ തിരഞ്ഞെടുത്ത് വിദ്യാഭ്യാസ സ്ഥാപനത്തിൽ ചെലവഴിക്കേണ്ട പി ടി എ ഫണ്ട് ,കമ്പ്യൂട്ടർ ഫീസ് ട്യൂഷൻ ഫീ, പഠനയാത്രകൾ വിനോദയാത്രകൾ നോട്ട് ബുക്ക് ബാഗ് ടിഫിൻ ബോക്സ് കുട ഇവയെല്ലാം കുട്ടികൾക്ക് നൽകുകയും വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നല്‍കുന്ന ചിറക് പദ്ധതി ആറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കരുതലിന്റെ ഒരു പങ്ക് ഞങ്ങള്‍ക്കായി പങ്കു വെയ്ക്കുന്ന സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു…
What do you feel about this post?
Like
Love
Happy
Haha
Sad

