അടൂർ – ബ്ലഡ് ഡോണേഴ്സ് കേരള പത്തനംതിട്ട ഘടകം എല്ലാവർഷവും നിർദ്ധനരായ കുട്ടികൾക്കായി നൽകിവരാറുള്ള പഠനോപകരണ വിതരണം ഈ വർഷം അടൂരിൽ വച്ച് സംഘടിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വെള്ളകുളങ്ങര മൗണ്ട് ഒലിവ് മാർത്തോമാ പാരിഷ് ഹാളിൽ വച്ച്
പൊതുസമ്മേളനവും സ്നേഹപാഠ വിതരണ ഉത്ഘാടനവും കേരള നിയമസഭ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ബിജു കുമ്പഴ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുതുതായി രൂപീകരിക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള അടൂർ താലൂക് കമ്മിറ്റി ഉദ്ഘാടനം അടൂർ കണ്ണംകോട് മാർത്തോമ്മാ പള്ളി വികാരി റവ. കെ എം മാത്യു പള്ളിക്കൽ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പ്രമോദിന് നൽകി കൊണ്ട് നിർവഹിച്ചു.
ഏനാത്ത് പോലീസ് ഇൻസ്പെക്ടർ ജി.വിഷ്ണു മുഖ്യ പ്രഭാഷണവും, അടൂർ ഫയർ &റസ്ക്യു സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ വി സ്നേഹപാഠ സന്ദേശവും നൽകി.
എഴുപത്തിയഞ്ച് തവണ രക്തം ദാനം ചെയ്ത ആറന്മുള സ്വദേശി സുധീർ നരേന്ദ്രനെയും പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകൾക്ക് ഉന്നത മാർക്ക് ലഭിച്ച ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹികളുടെ മക്കളെയും, രക്തദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങളെയും പ്രസ്തുത ചടങ്ങിൽ ആദരരിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള സെക്രട്ടറി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻ്റ് ഷൈജു മോൻ, ഡോ. റോജി പി ഉമ്മൻ, ലീഗൽ അഡ്വൈസർ സിന്ധു ആർ നായർ, ധന്യ, തെങ്ങമം സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ സുജ ഹരി നന്ദി പറഞ്ഞു


