എടത്വ: കാശ്മീരിന്റെ സൗന്ദര്യവും ഊഷ്മളതയും സമാധാനവും കൊണ്ട് ആകർഷിക്കപ്പെട്ടാണ് വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. അവർ ആക്രമിക്കപ്പെടുന്നത് കാണുന്നത് വളരെയധികം അസ്വസ്ഥത ഉളവാക്കുന്നു.വിവാഹത്തിന്റെ സന്തോഷങ്ങൾ കണ്ണീരാക്കിയ തീവ്രവാദികൾ മാപ്പ് അർഹിക്കുന്നില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭരണഘടന നൽകുന്ന അവകാശങ്ങൾക്കും എതിരെ നിൽക്കുന്ന ആരായാലും അവർ രാജ്യത്തെ ഒറ്റിക്കൊടുകുകയാണ്.
ഒരു പ്രത്യയശാസ്ത്രവും നിരപരാധികൾക്കെതിരായ അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല എങ്കിലും യുദ്ധം ഒന്നിനും പരിഹാരമാവില്ല. സമാധാനത്തിനും ഐക്യത്തിനും മാനവികതയ്ക്കും വേണ്ടി നമുക്ക് ശബ്ദമുയർത്താം. ഒരു നിരപരാധിയുടെ ജീവനും ഇനിയും പൊലിയരുതെന്ന് പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള ഫേസ്ബുക്കിൽ പങ്കു വെച്ചു. മധുവിധു തീരുന്നതിന് മുമ്പ് വിവാഹത്തിന്റെ ഏഴാം നാൾ മരണപ്പെട്ട ഭർത്താവിന്റെ മൃതദേഹത്തിന്റെ അരികിൽ ഇരുന്ന് ഭാര്യ കരയുന്ന ചിത്രം ലോകത്തിന്റെ കണ്ണ് തുറപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

