തിരുവല്ല – അമേരിക്കയിലെ ഡാളസ്സിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനാസിയോസ് യോഹാൻ മെത്രാപോലിതയ്ക്ക് ക്രിസ്ത്യൻ മൂവ്മെൻ്റ് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ ഘടകം കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ ആസ്ഥാനത്തെത്തി പ്രാർത്ഥനാനിർഭരമായ അന്ത്യാഞ്ജലികൾ അർപ്പിച്ചു.

ജീവിതത്തെ സുവിശേഷമാക്കി പാവപ്പെട്ടവരുടെ ക്രിസ്തുവായി 36 ൽപരം ലോക രാജ്യങ്ങളിൽ യേശുക്രിസ്തുവിനെ രക്ഷകനായി നൽകിയ മഹാ പുരോഹിതനായിരുന്നു മോർ അത്തനാസിയോസ് യോഹാൻ മെത്രാപ്പോലിത്ത. തിരുവല്ല എന്ന പട്ടണത്തിലെ കുറ്റപ്പുഴ എന്ന ചെറുഗ്രാമത്തിൽ അത്ഭുതങ്ങളുടെ ഏദൻ തോട്ടം പടുത്തിയർത്തി മഹാ അത്ഭുതമാക്കിയ പ്രകൃതി സ്നേഹിയായ ഇടയശ്രേഷ്ടനായിരുന്നു ഈ മഹാപുരോഹിതൻ,
തിരുവല്ലയിലെ നിരണം എന്ന ചെറുഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച്ച വെറും സാധാരണക്കാരനായ യോഹന്നാൻ എന്ന വ്യക്തി യേശുക്രിസ്തുവിലൂടെ ലോകത്തെ കീഴടക്കി ക്രൈസ്തവസഭകൾക്ക് മാതൃകയായ മഹാപുരോഹിതൻ്റെ സ്വർഗ്ഗിയ പ്രവേശനത്തിനായി നമ്മുക്ക് പ്രാർത്ഥിക്കാം :
What do you feel about this post?
Like
Love
Happy
Haha
Sad

