അതിരാത്രം: സമാപന സമ്മേളനം ഇന്ന്: യജ്ഞശാല സമര്‍പ്പണം നാളെ

Pathanamthitta Lifestyle
Print Friendly, PDF & Email

കോന്നി: ഇളകൊള്ളൂര്‍ ശ്രി മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്നു വരുന്ന അതിരാത്രത്തിന്റെ സമാപന സമ്മേളനം ഇന്ന് രാത്രി 7.30 നു നടക്കും. യജ്ഞ ശാലകള്‍ അന്ഗ്‌നിക്കു സമര്‍പ്പിക്കുന്ന പൂര്‍ണാഹുതി നാളെ വൈകിട്ട് മൂന്നിനാണ്.

സമാപന സമ്മേളനത്തില്‍ ശാന്താനന്ദമഠം ഋഷിജ്ഞാനസാധനാലയം സ്വാമിനി ദേവി ജ്ഞാനാഭിഷ്ഠാനന്ദഗിരി അധ്യക്ഷത വഹിക്കും. പളനി കാണിയാളര്‍ വായ്പൂരിനാട് പാണ്ടി രാജാ മംഗളാ ഗൗണ്ടര്‍, ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി, കോന്നി എം എല്‍ എ അഡ്വ: ജെനീഷ് കുമാര്‍, പഞ്ച തീര്‍ഥ പരാശക്തി ദേവസ്ഥാനം രക്ഷാധികാരി ഡോക്ടര്‍ ജി ജയചന്ദ്ര രാജ്, മാളികപ്പുറം സിനിമാ ഫെയിം ദേവനന്ദ, എന്‍ എസ് എസ് പത്തനംതിട്ട താലൂക്ക് പ്രസിഡണ്ട് ഹരിദാസ് ഇടത്തിട്ട, എസ് എന്‍ ഡി പി പത്തനംതിട്ട യൂണിയന്‍ പ്രസിഡണ്ട് കെ പദ്മകുമാര്‍, സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സി വി ശാന്തകുമാര്‍ സംഹിത ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിഷ്ണു മോഹന്‍, രക്ഷാധികാരി അനീഷ് വാസുദേവന്‍ പോറ്റി, പി ആര്‍ മുരളീധരന്‍ നായര്‍, ആര്‍ അനില്‍ രാജ്, അഭിലാഷ് അയോദ്ധ്യ, വി പി ഹരികുമാര്‍, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാര്‍ തുടങ്ങിയവര്‍പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *