കുമ്പനാട് – പെന്തക്കോസ്ത് വാർഷിക അന്താരാഷ്ട്ര ജനറൽ കൺവൻഷൻ കുമ്പനാട് ഹെബ്രോൺപുരത്തു നടക്കുന്നതിനാൽ 14 മുതൽ 21 വരെ കിഴക്ക് കുമ്പനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ കല്ലുമാട്ടി ബസ് സ്റ്റോപ്പ് വരെയുള്ള തിരുവല്ല – കോഴഞ്ചേരി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യുന്നതും, കടകൾ സ്ഥാപിക്കുന്നതും, ഓഡിയോ, വീഡിയോ പ്രദർശങ്ങളും നിരോധിച്ചു കൊണ്ട് തിരുവല്ല സബ് കളക്ടർ സഫ്ന നസറുദീൻ ഉത്തരവായി.


