മലയാളി നഴ്‌സിനെ ഹാര്‍ലോയില്‍ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

Kerala Kottayam World
Print Friendly, PDF & Email

കോട്ടയം സ്വദേശിയായ മലയാളി നഴ്‌സിനെ ഹാര്‍ലോയില്‍ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ഹാല്‍ലോ പ്രിന്‍സ് അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സായ കോട്ടയം സ്വദേശി അരുണ്‍ എന്‍ കുഞ്ഞപ്പനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ അരുണ്‍ യുകെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്സന്ദ്ര ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി നോക്കുകയാണ്.

ഏതാനും മാസം മുന്‍പാണ് ഭാര്യയും യുകെ ജീവിതത്തിലേക്ക് എത്തുന്നത്. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികളാണുള്ളത്. അരുണ്‍ ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. ജോലി സംബന്ധമായ ചില സാഹചര്യങ്ങള്‍ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന വിവരം പുറത്തു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *