മല്ലപ്പള്ളി – വയോധികരായ ദമ്പതികൾ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. കീഴ്‌വായ്പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മല്ലപ്പളളി പഞ്ചായത്ത് ആറാം വാർഡിൽ പാടിമൺ കൊച്ചരപ്പ് ചൗളിത്താനത്ത് വിട്ടിൽ സി.ടി. വർഗീസ് (78) ഭാര്യ ശാന്തമ്മ എന്നു വിളിക്കുന്ന അന്നമ്മ വർഗീസ് (73) എന്നിവരാണ് മരിച്ചത്. വീടിനുളളിൽ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ഇന്ന് രാവിലെ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മക്കളാണ് ഇവർക്ക്. പെൺമക്കൾ രണ്ടു പേരെയും സമീപ പ്രദേശങ്ങളിൽ വിവാഹം കഴിച്ചയച്ചു. മകൻ വിദേശത്താണ്. ഇവർ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വിശദ വിവരം അറിയാൻ കഴിയൂ.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

