കോന്നി – വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മല്ലശേരി വാഴമുട്ടം ഈസ്റ്റ് ശശി ഭവനത്തിൽ ശശികുമാർ – ഗീത ദമ്പതികളുടെ മകൻ വിഷ്ണു ശശികുമാർ (26) ആണ് മരണപ്പെട്ടത്. മാർച്ച് 25 ന് പൂങ്കാവ് -ചന്ദനപ്പള്ളി റോഡിൽ അമ്മൂമ്മത്തോടിന് സമീപത്തെ വളവിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്ന വിഷ്ണു ബുധനാഴ്ച രാത്രിയാണ് മരിച്ചത്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരൻ : ജിഷ്ണു ശശികുമാർ.


