അനിൽ ആന്റണി കോൺഗ്രസിനെ ചതിച്ചയാൾ : ബിജെപിയെയും ചതിക്കും : ഒടുവിൽ വഴിയാധാരമാകുമ്പോൾ നമുക്കെടുക്കാമെന്ന് പിജെ കുര്യൻ

Kerala Pathanamthitta Politics
Print Friendly, PDF & Email

മല്ലപ്പള്ളി – കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കോണ്‍ഗ്രസില്‍ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം കോണ്‍ഗ്രസിനെ ചതിച്ച ആളാണ് അനില്‍ ആന്റണി. ഇപ്പോള്‍ ബിജെപി യില്‍ പോയി. ഇനി വൈകാതെ വഴിയാധാരമാകും. ‘തിരികെവരുമ്പോള്‍ അനിലിനെ നമുക്കെടുക്കാമെന്നും’ കുര്യന്‍ പറഞ്ഞു. ഇതോടെ സദസില്‍ നിന്നും ശബ്ദമുയർന്നു. നമുക്ക് ‘വേണ്ടെന്നായിരുന്നു’ ഒരേ സ്വരത്തില്‍ സദസിന്റെ മറുപടി. ഇതോടെ വേദിയിലും ചിരി നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *