മതിലിൽ ഒഴുകുന്ന വാട്ടർ മെട്രോ : അനിൽ ഇലവുംതിട്ടയുടെ 60 നീളത്തിലുള്ള മതിലെഴുത്ത് വൈറലാകുന്നു !!

Pathanamthitta Politics Special
Print Friendly, PDF & Email

മെഴുവേലി – അറുപതടി നീളത്തിലും പന്ത്രണ്ടടി വീതിയിലും ‘വാട്ടർ മെട്രോ ‘ ചിത്രം വരച്ച് അതിൽ തോമസ് ഐസക്കിനായി ചുവരെഴുതി എൽ. ഡി. എഫ് പ്രചരണതന്ത്രം. കാരിത്തോട്ട, എസ്. എൻ. വിദ്യാപീഠത്തിന് എതിർ വശമുള്ള മതിലിലാണ് ഈ വാട്ടർ മെട്രോ ചിത്രം. ചാനലുകളിൽ മിന്നിത്തിളങ്ങുന്ന മിമിക്രി താരം അനിൽ ഇലവുംതിട്ടയുടെ നേതൃത്വത്തിൽ നാല് ആർട്ടിസ്റ്റുകൾ നാലു ദിവസമായി പണിപ്പെട്ടാണ് വരയുടെ അവസാന മിനുക്ക് പണിയിൽ എത്തി നിൽക്കുന്നത്. രാജൂസ് കുളനട, കുമ്പഴ സ്വദേശി സ്മൃതി ബിജു, അർജുൻ എന്നീ ആർട്ടിസ്റ്റുകളാണ് അനിലിന് ഒപ്പം വരയിൽ പങ്കാളികളായിട്ടുള്ളത്. കൊച്ചി വാട്ടർ മെട്രോയെന്ന സർക്കാർ നേട്ടം ഗ്രാമീണ തലങ്ങളിൽ എത്തിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. വാട്ടർ മെട്രോയുടെ ചിത്രത്തിന്റെ ഡോ. തോമസ് ഐസക്കിന്റെ ചിഹ്നവും പേരും രേഖപ്പെടുത്തിയാണ് വോട്ട് അഭ്യർഥന നടത്തിയിട്ടുള്ളത്. സിപിഎം മെഴുവേലി ലോക്കൽ സെക്രട്ടറി വിശ്വഭരനാണ് ഈ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *