പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വൻ വികസന മുന്നേറ്റം ഉണ്ടാകാൻ അനിൽ ആന്റണി വിജയിക്കണം

Pathanamthitta Politics
Print Friendly, PDF & Email

അടൂർ – മോദി ഗ്യാരൻ്റിയിൽ പത്തനംതിട്ട ലോകസഭാമണ്ഡലത്തിൽ വൻ വികസന മുന്നേറ്റം ഉണ്ടാകുമെന്നും അനിൽ ആൻ്റണി ജന ഹൃദയങ്ങളിൽ സ്ഥാനം നേടി കഴിഞ്ഞന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് വി.എസൂരജ്.എൻ ഡി എ അടൂർ നീയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പത്തനംതിട്ടക്കാരുടെ സ്വപ്നമായിരുന്നു വികസനം എന്നത് . ഇതിന് പരിഹാരം മാണ് അനിൽ കെ. ആൻ്റണിയുടെ വിജയം. മലയോര മേഖലയായ ജില്ലയുടെ സമഗ്ര വികസനത്തിൻ്റെ ദീർഘ വീഷണത്തോടുകൂടിയ മാസ്റ്റർ പ്ലാൻ ഇതോടെ തയാറായി കഴിഞ്ഞന്നും അദ്ദേഹം പറഞ്ഞു.ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ: വി.എ.സൂരജ് ഉത്ഘാടനം ചെയ്തു. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: അരുൺ പ്രകാശ് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റും എൻഡിഎ ജില്ലാ കൺ വീനർ ഡോ: എ.വിആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. എസ് ജെ ഡി ജില്ലാ സെക്രട്ടറി കെ.കെ സുമേഷ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രജ്ഞിത് ഏബ്രഹാം, ബി ഡി ജെ എസ് മണ്ഡലം പ്രസിഡൻ്റ് സുനിൽകുമാർ, ബിഡിജെഎസ് മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗങ്ങളായ കൊട്ടേത്ത് ശ്രീപ്രദീപ്, അയ്യപ്പൻ കുട്ടി, മണ്ഡലം പ്രസിഡൻ്റ്മാരായ അനിൽ നെടുമ്പള്ളി, ഗിരീഷ് കുമാർ, എസ് സി മോർച്ച ജില്ലാ പ്രസിഡൻ്റ് രൂപേഷ് അടൂർ,മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് ചന്ദ്രലേഖ, ബിജെപി ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ:രാജു മണ്ണടി ,മത്യൂസ് പടിപ്പുരയ്ക്കൽ,ജനറൽ സെക്രട്ടറിമാരായ അഡ്വ: അരുൺ താന്നിക്കൽ, സജി മഹർഷി കാവ്, അഡ്വ: നന്ദകുമാർ വിജയകുമാർ തെങ്ങമ്മം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *