പത്തനംതിട്ട – സമകാലിക വിഷയങ്ങളെ വിമർശനാത്മകമായ വീക്ഷണകോണിലൂടെ അപഗ്രഥനത്തിന് വിധേയമാക്കുന്ന ശ്രീമതി ബീന ഓമനക്കുട്ടൻ്റെ കവിതാ സമാഹാരമായ”.ആത്മ വിചിന്തനങ്ങൾ ” പുസ്തകം പ്രകാശനം ചെയ്തു. സാമൂഹിക തിന്മകൾക്കും, നീതി നിഷേധത്തിനും സ്ത്രീ വിരുദ്ധതയ്ക്കുമെതിരെയുള്ള ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമാണ് കവിതകളുടെ മുഖമുദ്രയെന്ന് അവതരികയിൽ വാഴമുട്ടം മോഹനൻ എടുത്തു പറയുന്നു.
സർവ്വശ്രീ വിശുദ്ധാനന്ദ സ്വാമികൾ , കോന്നി എം.എൽ.എ അഡ്വ. KU ജനിഷ് കുമാറിന് പുസ്തകം നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. അഡ്വ .എ സത്യാനന്ദപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രവികല , ഗ്രാമപഞ്ചാ. മെമ്പർ ശ്രീ എ. ബഷീർ , ശ്രീ. C S വിശ്വംഭരൻ, P N മധുസൂദനൻ, ശ്രീമതി. ബീന ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. കവയത്രി ബീനാ ഓമനക്കുട്ടൻ മെഴുവേലി ഉള്ളന്നൂർ കുടുംബാംഗം ആണ്.


