സ്വീപ് ക്വിസ് മത്സരം സംഘടിപ്പിച്ചു

Uncategorized

പത്തനംതിട്ട – ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ക്വിസ് മത്സരം തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വീപ് പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. വോട്ടവകാശം കടമയ്‌ക്കൊപ്പം ഉത്തരവാദിത്വം ആണെന്ന ബോധ്യം വിദ്യാർഥികളിൽ ഉണ്ടാകണമെന്ന് കളക്ടർ പറഞ്ഞു. ചിട്ടയോടുകൂടിയ ബൃഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് രാജ്യത്ത് നടക്കുന്നത്. സ്വീപിന്റെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം തിരുവല്ല പുഷ്പഗിരി ഡെന്റൽ കോളജും രണ്ടാം സ്ഥാനം അടൂർ സെന്റ് സിറിൽസ് കോളജും മൂന്നാം സ്ഥാനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനമായി നൽകി. വിവിധ കോളജുകളിൽ നിന്നായി രണ്ടു പേരടങ്ങിയ 16 ടീം പങ്കെടുത്തു. ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ പദ്മചന്ദ്രകുറുപ്പ്, സ്വീപ് നോഡൽ ഓഫീസർ ബിനു രാജ് തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *