കേരളാ കോൺഗ്രസ് ( എം ) പത്തനംതിട്ട ജില്ലാ നേതൃത്വ സമ്മേളനം

Pathanamthitta Politics

പത്തനംതിട്ട: കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷത്തെ നേരിടാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി ആരോപിച്ചു. ഇത് ജനാധിപത്യസംവിധാനം തകർക്കാനാണെന്നും യോഗം ആരോപിച്ചു. ബി.ജെ.പി.യുടെ വെല്ലുവിളി നേരിടാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയു . സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് സ്ക്വാഡുകൾ രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമിതി അംഗം റ്റി. ഓ ഏബ്രഹാം തോട്ടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്, ഏബ്രഹാം വാഴയിൽ, ജോർജ്ജ് ഏബ്രഹാം, ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൽ, സജു മിഖായേൽ, റഷീദ് മുളന്തറ, സോമൻ താമരച്ചാലിൽ, രാജീവ് വഞ്ചിപ്പാലം, എന്നിവർ പ്രസംഗിച്ചു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *