പത്തനംതിട്ട – കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 77-മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ജില്ലാതല പരേഡ് റിഹേഴ്‌സൽ ആരംഭിച്ചു. റിപ്പബ്ലിക് ദിനാ പരേഡിൽ 25 പ്ലറ്റൂണുകൾ ഉണ്ടാകും. പോലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയർ ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഏഴ്, ജൂനിയർ റെഡ് ക്രോസ് നാല്, എൻസിസി ഒന്ന് തുടങ്ങിയ പ്ലറ്റൂണുകൾ അണിനിരക്കും. ജനുവരി 24 ന് രാവിലെ എട്ടുമുതൽ 9.30 വരെ ഡ്രസ് റിഹേഴ്‌സൽ സംഘടിപ്പിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ഓഫീസർമാർ എന്നിവരുടെ മേൽനോട്ടത്തിൽ സാംസ്‌കാരിക പരിപാടികൾ, പി റ്റി ഡിസ്‌പ്ലേ, ബാൻഡ് സെറ്റ് എന്നിവ സംഘടിപ്പിക്കും.

ചിത്രം: റിഹേഴ്‌സൽ
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന ജില്ലാതല പരേഡ് റിഹേഴ്‌സൽ


