കോട്ടയം – പൊതിച്ചോറിൻ്റെ പേരും അവകാശവും വിളിച്ചുപറഞ്ഞു പോരടിക്കുന്നത് കണ്ടല്ലോ ? എന്താണ് ഇവരുടെ ലക്ഷ്യമെന്ന് അറിയാമല്ലോ എന്നാൽ, ഇതുപോലെ പൊതിച്ചോറ് കെട്ടി ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പള്ളികളിൽ നിന്നും ഓരോ ദിവസം വെച്ച് 500 മുതൽ 600 വരെ പൊതിച്ചോറുകൾ ആരോരുമില്ലാത്ത ഓരോരോ സ്ഥാപനങ്ങളിലേക്ക് പോകുന്നുണ്ടെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ ? അനാഥമന്ദിരങ്ങളിലും ബുദ്ധിയില്ലാത്ത കുഞ്ഞുങ്ങളുടെ അരികിലും ക്യാൻസർ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഒക്കെ ആഹാരവും പ്രഭാത ഭക്ഷണവും ഒക്കെ എത്തിക്കുന്ന ഒരുപാട് വൈദികരുണ്ട്.. !!
അവരാരും ഇതൊന്നും പറഞ്ഞു നടക്കാറില്ല.. കാരണം അവർ ചെയ്യുന്നത് കാരുണ്യ പ്രവർത്തിയാണ്. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പൊടിപ്പാറ തിരുകുടുംബം ദേവാലയത്തിൽ നിന്ന് പോകുന്ന സഹായങ്ങൾ മാത്രം ഒന്നു നോക്കിയാൽ മതിയല്ലോ. കോട്ടയം മെഡിക്കൽ കോളേജ് ആലപ്പുഴ മെഡിക്കൽ കോളേജിൽ വർഷങ്ങളായി ചോറു കൊടുക്കുന്ന എത്രയെത്ര വ്യക്തികൾ !
പൊടിപാറ ഇടവകയിലെ ഓരോ യൂണിറ്റിലെ ഇടവക ജനങ്ങളും ഒരേ മനസ്സോടെ ആഹാരം ഇല്ലാത്തവർക്ക് ആഹാരവും വസ്ത്രം ഇല്ലാത്തവർക്ക് വസ്ത്രവും മരുന്നില്ലാത്തവർക്കും മരുന്നും പാർപ്പിടം ഇല്ലാത്തവർക്ക് പാർപ്പിടവും ആരോരുമില്ലാതെ വീട്ടിൽ ഒറ്റയ്ക്കുള്ളവരെ സഹായിക്കാൻ ആൾക്കാരും എത്തുന്നു. ഇതൊന്നും ആരും അറിയുന്നില്ല കാരണം അവർ ചെയ്യുന്നത് കർത്താവിനു വേണ്ടിയുള്ള കാരുണ്യ പ്രവർത്തിയാണ്.
അവരെ അതിനു നയിക്കുന്നത് പ്രാർത്ഥനയും, കാരുണ്യവും, അലിവും സ്നേഹവും ഉള്ള വൈദികന്മാരാണ്.
@jaimonkk.news


