ഇലവുംതിട്ട – ബൈക്കിൽ സഞ്ചരിക്കവേ കാട്ടുപന്നിയെ ഇടിച്ചു റോഡിൽ വീണു രക്തം വാർന്നു മരണപ്പെട്ട രാജുവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഒരു ഇടപെടൽ. പലപ്പോഴും ഇങ്ങിനെ രാജുമാർ നമുക്കിടയിൽ ഉണ്ടാകാറുണ്ട്. തക്ക സമയത്ത് ആംബുലൻസ് / വാഹനം കിട്ടിയിരുന്നു എങ്കിൽ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്ന സഹോദരങ്ങൾ. ആരെയും കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. പല കാരണങ്ങൾ… ആംബുലൻസ് / വാഹനം ലഭ്യമല്ലാതെ വരിക, സാമ്പത്തിക ബാധ്യത, നിയമ കുരുക്ക് അങ്ങനെ പലതും..
ഇനിയൊരു രാജുവിന്റെ അകാല മരണം ഒഴിവാക്കാൻ നമുക്കൊന്നിക്കാം.
എസ്.എച്ച്.ഒ ആയ വിനോദ് കൃഷ്ണൻ സാർ മുൻകൈ എടുത്ത് We Care Foundation മായി ചേർന്ന് നടപ്പാക്കുന്നത്. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ എവിടെയും റോഡപകടങ്ങൾ, ജോലിസ്ഥലത്തെ അത്യാഹിതങ്ങൾ, വീടുകളിലും പൊതുസ്ഥലത്തും ഉണ്ടാകുന്ന ഏതു തരം മെഡിക്കൽ എമർജൻസിക്കും ആംബുലൻസ് / വാഹനം ലഭ്യമല്ലാതെ വന്നാൽ ദയവായി ബന്ധപെടുക.
ഇലവുംതിട്ട ജനമൈത്രി പോലീസ് സ്റ്റേഷൻ – 04682259300, 9497908191
ടീം വി കെയർ – 8075517627 ( Whatsaap )
9495435206 – പൊടി ( ബിജു ) ഇലവുംതിട്ട
9447009246 – രത്നാകരൻ മാത്തൂർ
8921876740 – ബെൻസ് ചെന്നീർക്കര
9745622370 – ജിജോ അയത്തിൽ
8547716841 – രാജേഷ്, RK ഓട്ടോമൊബൈൽസ്
മൂന്ന് വാഹനങ്ങൾ ( ബൊലേറോ, ടാറ്റാ ഇൻഡിക്ക, മാരുതി 800 ) 24/7 സജ്ജമാണ്.
തീർത്തും സൗജന്യമാണ് ഈ സേവനം.
ഇലവുംതിട്ട പോലീസിന്റെയും വി കെയർ ഫൌണ്ടേഷന്റെയും 2021 നവംബർ 19 മുതൽ ഉള്ള സംയുക്ത സംരംഭം.
We Care Foundation ന്റെ കെയർ ലിസ്റ്റിൽ ഇപ്പോൾ ഉള്ള നിർധനരായ രോഗികളെ തുടർന്നും ആശുപത്രിയിൽ എത്തിക്കുന്നതാണ്.
കൂടാതെ, ഇടത്തരം വരുമാനക്കാർക്കായി തിരുവനന്തപുരം , കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജ്, RCC എന്നിവിടങ്ങളിൽ തുടർ ചികിത്സ തേടുന്നവർക്കായി സൗജന്യ വാഹനവും വിട്ടു നൽകുന്നു. ഇന്ധനവും ഡ്രൈവർ അലവൻസും മാത്രം നൽകിയാൽ മതിയാവും. ഹ്രസ്വ ദൂര ആശുപത്രി യാത്രകൾക്ക് ഈ സൗകര്യം ലഭ്യമല്ല.
കെയർ ഓൺ വീൽസിന്റെ കോവിഡ് കാല സേവനങ്ങൾ അനുബന്ധ ഫോട്ടോസിൽ



