തിരുവല്ല : ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ ശിവരാത്രി ദിനത്തിൽ നടന്ന ശിവധ്വജാരോഹണം ഹൈക്കോർട്ട് കേന്ദ്ര സർക്കാർ ലീഗൽ കൗൺസിലംഗം അഡ്വ.എസ്.എൻ. ഹരികൃഷ്ണൻ നിർവഹിച്ചു. ശിവരാത്രി പ്രതിജ്ഞയെടുക്കലിനും സത്സംഗത്തിനും രാജയോഗിനി ബ്രഹ്മാകുമാരി സുജബഹൻ മുഖ്യകാർമികത്വം വഹിച്ചു. ജനം ടിവി പ്രോഗ്രാം ജില്ല കോർഡിനേറ്റർ സന്തോഷ് സദാശിവമഠം, ബ്രഹ്മാകുമാർ സഞ്ജീവ് ഭായി എന്നിവർ സംസാരിച്ചു. ത്രിദിന ആഘോഷത്തോടനുബന്ധിച്ച് ബ്രഹ്മാഭോജനം, പ്രാണപ്രതിഷ്ഠ നടത്തിയ ശിവലിംഗത്തിൽ നേരിട്ട് ക്ഷീര ധാര, ജല ധാര, പുഷ്പാർച്ചന നടത്തുവാൻ നിരവധി പേർക്ക് അവസരം ലഭിച്ചു. ബുധനാഴ്ച രാവിലെ തിരുവല്ല സബ് ജഡ്ജ് എഛ്.രോഷ്നി ക്ഷീരധാരയും ശിവലിംഗ ദർശനോദ്ഘാടനവും നടത്തിയാണ് ത്രിദിന ശിവരാത്രി ആഘോഷം ആരംഭിച്ചത്

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

