രാജി പി. രാജപ്പൻ നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Kerala Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – വടംവലികൾക്കൊടുവിൽ തീരുമാനം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐൽനിന്നുള്ള രാജി പി.രാജപ്പൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാകും. ആനിക്കാട് ഡിവിഷനിൽനിന്നുള്ള അംഗമാണ്. മുമ്പ് ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. സി.പി.ഐ ജില്ലാ കൗൺസിൽ യോഗത്തിൽ നടന്ന നീണ്ടുനിന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിൽ ബുധനാഴ്ച രാത്രി വൈകിയാണ് രാജിയുടെ സ്ഥാനാർഥിത്വം തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം സംസ്ഥാന എക്സിക്യുട്ടീവംഗം മുല്ലക്കര രത്നാകരൻ എന്നിവർ കൗൺസിലിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *