നാടൻപാട്ട് കലാകാരി സിന്ധു പന്തളത്തിനു ആദരവ്

Music Pathanamthitta
Print Friendly, PDF & Email

തൃശൂർ – മലയാളത്തിൻ്റെ മണിമുത്ത് ശ്രീ. കലാഭവൻ മണിയുടെ സ്മരണാർത്ഥം കുന്നിശ്ശേരി കുടുംബട്രസ്റ്റും, പുരോഗമന കലാസാഹിത്യ സംഘവും, പട്ടികജാതി ക്ഷേമസമിതിയും സംയുക്തമായി സംഘടിപ്പിച്ച 8-ാമത് കലാഭവൻ മണി അനുസ്മരണ ചടങ്ങിൽ വച്ച് നാടൻപാട്ട് കലാകാരിയായ പന്തളം മെഴുവേലി ഉള്ളന്നൂർ സ്വദേശിനിയായ ശ്രീമതി സിന്ധു പന്തളത്തിനെ ആദരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ.വിനയൻ ആദരവ് സമർപ്പിച്ചു. ഈ ആദരവ് ജീവിത സൗഭാഗ്യങ്ങളിൽ ഒന്നാണെന്ന് സിന്ധു പറഞ്ഞു. കലാഭവൻ മാണിയുടെ അനിയൻ കൂടിയായ ശ്രീ RLV രാമകൃഷ്ണനും, കുന്നിശ്ശേരി കുടുംബ ട്രസ്റ്റിനും നന്ദി അറിയിക്കുന്നതായും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. ഫോക്ക്‌ലോർ അക്കാദമി അവാർഡ് അടക്കം നേടി നാടൻപാട്ട് ആലാപനത്തിലും ശിക്ഷണത്തിലും സമർപ്പിച്ചിരിക്കുന്ന സിന്ധു ഈ മേഖലയിൽ ഇനിയും വലിയ അംഗീകാരങ്ങൾ നേടട്ടേയെന്ന് ആശംസിക്കുന്നു .

ടീം പത്തനംതിട്ടക്ക് വേണ്ടി,
ജിബു വിജയൻ ഇലവുംതിട്ട

 

Leave a Reply

Your email address will not be published. Required fields are marked *