പത്തനംതിട്ട – കലക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ നവീകരിച്ച അർദ്ധകായ പ്രതിമ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അനാഛാദനം ചെയ്തു. ഗ്രാനൈറ്റ് പീഠത്തിൽ നാല് അടി ഉയരത്തിലാണ് പ്രതിമ. പീഠത്തിനരികിൽ പച്ചപുൽതകിടിയും ചെടികളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്.
എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടർമാരായ ബീനാ എസ് ഹനീഫ്, ആർ രാജലക്ഷ്മി, ജേക്കബ് ടി ജോർജ്, മിനി തോമസ്, ആർ ശ്രീലത, ഫിനാൻസ് ഓഫീസർ കെ.ജി ബിനു, ബിലീവേഴ്സ് ആശുപത്രി മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

